തിരുവന്തപുരം: സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണത്തിൽ പുനഃക്രമീകരണം ഏർപ്പെടുത്തുന്നത്.
പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. ടിപിആർ 16 വരെ ഉള്ളിടത്ത് 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളിടത്ത് 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
അന്തർജില്ലാ യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിവി സീരിയൽ, ഇൻഡോർ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിക്കും.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനും തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം.
അതേസമയം, ടൂറിസം കേന്ദ്രങ്ങൾക്ക് അനുമതി നൽകിയേക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് അനുമതി.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിനും അനുമതിയുണ്ട്. മാനദണ്ഡം പാലിച്ച് ഇന്‍ഡോര്‍ ചിത്രീകരണം അനുവദിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. വാക്സിന് രണ്ടും ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തില്‍ ഉള്‍പ്പെടും. ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തില്‍ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയില്‍ ടിപിആറുള്ള 171 പ്രദേശങ്ങള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും. 11 ഇടത്ത് ടിപിആര്‍ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.