ടെലികോം സേവനദാതാക്കളായ ഭാരതി എയർടെലും പ്രതിദിന പരിധിയില്ലാത്ത പ്ലാൻ അവതരിപ്പിച്ചു. 60 ദിവസ കാലാവധിയുള്ള ‘ ട്രൂ അൺലിമിറ്റഡ്’ 456 രൂപ പ്ലാനിൽ 50 ജിബി 4ജി ഡേറ്റയാണ് നൽകുന്നത്. ഈ 50 ജിബി ഡേറ്റ 60 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും പരിധിയില്ലാതെ ഉപയോഗിക്കാം. നേരത്തെ ജിയോയും സമാനമായ അഞ്ച് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.
50 ജിബി ഡേറ്റയ്ക്കൊപ്പം പരിധിയില്ലാത്ത വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രതിദിന പരിധി തീർന്നുകഴിഞ്ഞാൽ ഒരു എസ്എംഎസിന് 1 രൂപ ഈടാക്കും. അതുപോലെ, 50 ജിബി ഇന്റർനെറ്റ് പരിധി മറികടന്നാൽ ഒരു എംബിക്ക് 50 പൈസയും ഈടാക്കും. ആമസോൺ പ്രൈം വിഡിയോ മൊബൈൽ പതിപ്പ്, എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസ് പോലുള്ള ആനുകൂല്യങ്ങളും പുതിയ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു. എന്നാൽ, സമാനമായ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിൽ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി വാർഷിക സബ്സ്ക്രിപ്ഷൻ ഫ്രീയായി നൽകുന്നില്ല. 456 രൂപ പ്ലാൻ എയർടെൽ ആപ്ലിക്കേഷനിലൂടെയും ഗൂഗിൾ പേ, പേടിഎം എന്നിവയിലൂടെയും റീചാർജ് ചെയ്യാം.
400 മുതൽ 500 രൂപ വരെ വിലയുള്ള ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകളും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 449 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്സ് കോളിംഗ്, 2 ജിബി പ്രതിദിന ഡേറ്റ, എയർടെൽ എക്സ്ട്രീം, ആമസോൺ പ്രൈം മൊബൈൽ പതിപ്പ് (ഫ്രീ ട്രയൽ), 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 56 ദിവസമാണ് പ്ലാൻ കാലാവധി.
448 രൂപയുടെ മറ്റൊരു ‘ട്രൂ അൺലിമിറ്റഡ്’ പ്ലാനിൽ 3 ജിബി പ്രതിദിന ഡേറ്റ, പരിധിയില്ലാത്ത വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയിൽ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൽ തത്സമയ സ്പോർട്സ്, മൂവികൾ, എക്സ്ക്ലൂസീവ് ഹോട്ട്സ്റ്റാർ സ്പെഷ്യലുകൾ എന്നിവ ലഭിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ സൗജന്യ വാർഷിക സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.