സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ മുൻ ചെയർമാനും പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ഒരാളുമായിരുന്ന പ്രൊഫ. വെളിയം രാജൻ (84) അന്തരിച്ചു. രാവിലെ 11 മണിക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകരെ സംഘടിപ്പിക്കുന്നതിൽ രാജൻ വലിയ പങ്കു വഹിച്ചു.1965-ൽ ഭക്ഷ്യക്ഷാമത്തിനെതിരായി വിദ്യാർഥികൾ നടത്തിയ സമരത്തിൽ പങ്കെടുത്ത് പോലീസ് മർദനത്തിന് ഇരയായി. വില്ലേജ് ഓഫീസർ ഉദ്യോഗം രാജി വച്ചാണ് ബിരുദാനന്തര പഠനത്തിനെത്തിയത്.കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കൊല്ലം കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി.