വടകര: സി.പി.ഐ ഏറാമല മുൻ ലോക്കൽ സെക്രട്ടറി എം.ടി നാണു (83) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പാർട്ടി കുന്നുമ്മക്കര ബ്രാഞ്ച് സെക്രട്ടറി, വടകര മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: നാരായണി. മക്കൾ: ജലജ, സന്തോഷ്, ഷീജ. മരുമക്കൾ: നാണു (തോട്ടോളി), പുരുഷു (കുട്ടോത്ത്), സുബിത. സഹോദരങ്ങൾ: മാതു (കണ്ണുക്കര), കല്യാണി (നെല്ലാച്ചേരി), പരേതരായ നാരായണി, കുമാരൻ.