രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടിക്കരികെ എത്തി.
പുതിയതായി 78,190 പേർ രോഗമുക്തരായി. ഇതോടെ 2.88 കോടി ആളുകൾ ആകെ കോവിഡ് മുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 1422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 3,88,135 ആയി.