വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ ഇന്ന് പുനരാരംഭിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കും പ്ലസ് ടുവിലേക്കുള്ള ഡിജിറ്റൽ ക്ലാസുകൾ ആണ് പുനരാരംഭിക്കുന്നത് . ഡിജിറ്റൽ കണക്കെടുപ്പ് പൂർത്തിയാകാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. സ്കൂളുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ വാർഡ് തല സമിതികൾക്ക് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ചാനലിൽ ക്ലാസ് കണ്ട ശേഷം കുട്ടികൾക്ക് തുടർപഠന പിന്തുണ നൽകുന്നതിനുള്ള സാധ്യതയും ഇക്കുറി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതിനുവേണ്ടി സ്കൂൾ അധ്യാപകർ, വിദ്യാഭ്യാസ വാളണ്ടിയർമാർ, വാർഡ് തല വിദ്യാഭ്യാസ സമിതികൾ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.