സതാംപ്ടണ്: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ 217ന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യയെ തകര്‍ത്തത്.
117 പന്തുകളില്‍ 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
134 ന് 3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തലേദിവസത്തെ സ്കോറിനോട് 83 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. നായകന് കോഹ്ലി (44) തലേന്നത്തെ സ്കോറില്‍ നാല് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. പന്തും (4) ജഡേജയും (15) നിരശപ്പെടുത്തിയപ്പോള് അശ്വിന് 22 റണ്‍സെടുത്തു. വാലറ്റത്ത് ആരും കാര്യമായൊന്നും സംഭാവന നല്‍കിയില്ല. രോഹിത്, കോഹ്ലി, പന്ത് എന്നിവരുടെ വിക്കറ്റ് പിഴുത ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്.
നേരത്തെ ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സിന് ഇന്ത്യ പുറത്ത്