കോട്ടയം ജില്ലയില്‍ 600 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6455 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.29 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 223 പുരുഷന്മാരും 304 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.215 പേര് രോഗമുക്തരായി. 4639 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 192721 പേര് കോവിഡ് ബാധിതരായി. 186429 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31476 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.