വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.രാവിലെ പട്രോളിങ്ങിന് പോയപ്പോള്‍ തീരദേശപൊലീസാണ് ബൊള്ളാട് ഭാഗത്ത് കടലില്‍ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തീരത്തെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.