രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000ത്തിൽ താഴെയെത്തി. 81 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 58,419 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 87,619 പേർക്ക് രോഗമുക്തിയുണ്ടായി. മരണസംഖ്യ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 1576 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. 2,87,66,009 പേർക്ക് രോഗമുക്തിയുണ്ടായി. 3,86,713 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 7,29,243 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 27,66,93,572 പേർക്ക് വാക്സിൻ നൽകുകയും ചെയ്തു.