കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴരക്കിലോ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്.
ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.