തിരുവനന്തപുരം: ഇടത് സർക്കാറിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജ് വിവാദമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ഇങ്ങോട്ട് വാചകകസർത്തുമായി വന്നാൽ അതേ രീതിയിൽ മറുപടി നൽകും. എന്നാൽ, കയ്യാങ്കളി കോൺഗ്രസിന്റെ ശൈലിയല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു
മരംമുറി കേസിൽ ഇഡി അന്വേഷണം ഒഴിവാക്കാൻ കൊടകര കുഴൽപ്പണ കേസിൽ വിട്ടുവീഴ്ച ചെയ്യാനാണ് സർക്കാർ നീക്കമെന്നും മുരളീധരൻ ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി രംഗത്തെത്തി. പിണറായി വിജയനെ വ്യക്തിപരമായി തന്നെയാണ് വിമർശിക്കുന്നതെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണമെന്നും സുധാകരൻ പറഞ്ഞു.