സംസ്ഥാനത്ത് മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എന്നാൽ, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നിർദേശത്തെ തുടർന്നാണ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആമസോൺ വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്റെ വിതരണം എളുപ്പം നടക്കുന്നില്ല. ലോക്ക്ഡൌണ്‍ ഇളവിന് മുന്‍പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്.
അതേസമയം, സംസ്ഥാനത്തെ കടകളെല്ലാം അടഞ്ഞുകിടക്കുമ്പോൾ തന്നെ ഓൺലൈൻ വിതരണം തുടരുന്നതിനെതിരെ വ്യാപാരി വ്യവസായികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. അവശ്യ സാധനങ്ങൾ അല്ലാത്തവയും വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനുപിന്നാലെയാണ് സർക്കാർ ഓൺലൈൻ വിതരണത്തിൽ നിയന്ത്രണം നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.