യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ സ്പെയ്നിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇത്തവണ പോളണ്ടാണ് സ്പാനിഷ് പടയെ സമനിലയില്‍ പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്പെയ്ന്‍ മുന്നിലെത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ സ്പെയിന്റെ നോക്കൗട്ട് സാധ്യതകൾ അനിശ്ചിതത്വത്തിലായി.
25ാം മിനിറ്റിലായിരുന്നു മൊറാട്ടയിലൂടെ സ്പെയ്ൻ ഗോൾ വല കുലുക്കിയത്. മൊറീനയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഇത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ലെവൻഡോസ്കിയിലൂടെ പോളണ്ട് സമനില പിടിച്ചു. 58ാം മിനിറ്റിലായിരുന്നു പെനാൽറ്റിയിലൂടെ സുവർണാവസരം സ്പെയ്നിന്റെ മുൻപിലെത്തിയത്. പോളണ്ടിന്റെ യാക്കൂബ് മോഡർ മൊറീനയെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. എന്നാൽ മൊറീനോയുടെ കിക്ക് പോസ്റ്റിൽ തട്ടി അകന്നു. 77 ശതമാനം ഗോൾ പൊസഷൻ സ്പെയ്നിന്റേതായിരുന്നു.
പാസുകളിലേക്ക് എത്തിയാൽ സ്പെയ്നിന്റെ 708 പാസുകളും പോളണ്ടിന്റെ 217. പാസ് കൃത്യതയിൽ 87 ശതമാനം മുൻതൂക്കമുണ്ടായിട്ടും വിജയ ഗോളിലേക്ക് എത്താൻ സ്പെയ്നിന് കഴിഞ്ഞില്ല. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള സ്പെയ്ന്‍ രണ്ടാമതാണ്. ഒരു പോയിന്റുള്ള പോളണ്ട് നാലാമതും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്ലോവാക്യയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ടീമിന് പുറത്തേക്കുള്ള വഴി തെളിയും.