ആലപ്പുഴ:ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തെ കോവിഡ് ബാധിത വീടുകളിലെ അംഗങ്ങൾക്കും, ക്വാറന്റൈൻ ഇരിക്കുന്നവർക്കും ലോക്ക്ഡൗൺ മൂലം ഭക്ഷണബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി CPIM ഏരിയ കമ്മറ്റീയും “കരുണ പാലിക്കേറ്റിവ് ” യും സംയുക്തമായി ആരംഭിച്ച ഈവനിംഗ് കിച്ചൺ ബഹു. സംസ്ഥാന ഫിഷറീഷ് – സാംസ്കാരിക-യുവജനക്ഷേമ – സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു.
ലോക്ക്ഡൗണിനു മുൻപ് പ്രവർത്തനമാരംഭിച്ച സായാഹ്ന അടുക്കള ഒട്ടേറെ പേർക്ക് ആശ്വാസമാകുകയാണ്. 250ഓളം രാത്രി ഭക്ഷണപ്പൊതികളാണ് എല്ലാ ദിവസവും വൈകിട്ട് 6 മണിയോടെ തയ്യാറാകുന്നത്. ലോക്ക് ഡൗൺ അവസാനിച്ചാലും ഭക്ഷണ വിതരണം തുടരാനാണ് അടുക്കള കമ്മിറ്റിയുടെ തീരുമാനം.