കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാ സേന കാണാതാവർക്കായിയുള്ള തിരച്ചിൽ തുടരുകയാണ്.