കൊച്ചി: എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ബ്രാഞ്ചുകളില്‍ വൈകാതെ എത്തും.