കോപ്പ അമേരിക്കയില്‍ ഉറുഗ്വേക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം അര്‍ജന്റീന സ്വന്തമാക്കി. മെസിയുടെ മാജിക്കല്‍ അസിസ്റ്റില്‍ റോഡ്രിഗസാണ് വിജയഗോള്‍ നേടിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അർജന്റീയുടെ വിജയ ഗോൾ പിറന്നു. മെസിയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. രണ്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന ഇപ്പോള്‍. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ പരാഗ്വയാണ്.മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ചിലിയോട് അർജന്റീന സമനില വഴങ്ങിയിരുന്നു. ഈ വിജയത്തോടെ മെസിയും കൂട്ടരും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
15 തവണ കോപ്പ അമേരിക്ക കിരീടം നേടിയിട്ടുള്ള ഉറുഗ്വേ ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. അവസാനം കളിച്ച 15 മത്സരത്തിലും അര്‍ജന്റീന തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എട്ട് ജയവും ഏഴ് സമനിലയുമാണ് അര്‍ജന്റീന നേടിയിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ തന്നെ മറ്റൊരു അവസരത്തില്‍ ബൊളീവിയയെ തകര്‍ത്തുകൊണ്ട് ചിലി ജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിയുടെ ജയം.