കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. നിലവില്‍ ഈ ജോലിയില്‍ തുടരുന്നവരും സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പൊതുപരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ രോഗികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. പരീക്ഷയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.