രാജ്യത്തെ അഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ ലോക്ഡൗണിനെ തുടർന്നാണ് അഭ്യന്തര വിമാന സർവീസ് നിർത്തിയത്. തുടർന്ന് മേയ് മാസത്തിൽ സർവീസ് പുനഃരാരംഭിക്കുകയായിരുന്നു.
മേയ് മാസത്തിൽ 21 ലക്ഷം ആളുകളാണ് അഭ്യന്തര വിമാന യാത്ര നടത്തിയത്. ഏപ്രിലിൽ ഇത് 57 ലക്ഷമായിരുന്നു. 63 ശതമാനത്തിെൻറ കുറവാണുണ്ടായത്. 16 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് മേയിൽ ഒന്നാമതെത്തിയത്. 55 ശതമാനമാണ് ഇൻഡിഗോയുടെ വിഹിതം. 199,000 പേരാണ് സ്പൈസ്ജെറ്റ് വഴി യാത്ര നടത്തിയത്.