രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 10 തവണയാണ്. കഴിഞ്ഞ ദിവസംപെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില 96 രൂപയും ഡീസൽ വില 93 രൂപയും കടന്നിരുന്നു.കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.