ലണ്ടന്‍: ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി. ട്വിറ്ററിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. തന്റെ ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്ന് 35കാരനായ നദാല്‍ ട്വിറ്ററില്‍ കുറിച്ചു.
ടൂര്‍ണമെന്റുകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ ശരീരത്തിന്റെ അവസ്ഥ പരിഗണിക്കുമ്ബോള്‍ അതാണ് ശരിയായ തീരുമാനമെന്നും നദാല്‍ ട്വീറ്റ് ചെയ്തു.
ഈ മാസം 28നാണ് വിമ്ബിള്‍ഡണ്‍ ചാമ്ബ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. അടുത്ത മാസം 23 മുതല്‍ ടോക്കിയോ ഒളിമ്ബിക്സിനും തുടക്കമാവും.