കൊച്ചി: എറണാകുളം ജില്ലയില്‍ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി നല്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഷോപ്പുകള്‍ തുറക്കാം.
കൊച്ചി നഗരത്തിലെ കോളനികൾ കേന്ദ്രീകരിച്ചുള്ള കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് അടുത്ത തിങ്കളാഴ്ച തുടക്കമാകും. കോളനികളിലെ 60 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നടപടികൾക്ക് തടസം നേരിടുന്ന ദുർബല വിഭാഗങ്ങൾക്കായി പ്രത്യേക വാക്സിനേഷൻ പദ്ധതി തയ്യാറാക്കാൻ ജില്ലാ കലക്ടർ എസ് സുഹാസ് ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.