ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. മുന്‍നിരയ്ക്ക് കരുത്തായി ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെ ടീമിലുണ്ട്. മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മയാണ് മൂന്നാം പേസറായി ടീമിലെത്തിയത്. സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു.
🚨 NEWS 🚨
Here’s #TeamIndia‘s Playing XI for the #WTC21 Final 💪 👇 pic.twitter.com/DiOBAzf88h
— BCCI (@BCCI) June 17, 2021
പ്ലെയിങ് ഇലവന്- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര് അശ്വിന്, ജസ്പ്രിത് ബുമ്റ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
അതേസമയം, മത്സരം നടക്കുന്ന സതാംപ്ടണിൽ അഞ്ച് ദിവസവും റിസർവ് ദിനത്തിലും മഴ മുന്നറിയിപ്പുണ്ട്. ജൂൺ 18 മുതൽ 22 വരെയാണ് മത്സരം. 23ന് റിസർവ് ദിനം. ഈ ആറ് ദിവസവും സതാംപ്ടണിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.