ഷാര്‍ജയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന് ടി.വി വിഷ്ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
വിഷ്ണു താമസിച്ചിരുന്ന അതേ ഫ്ളാറ്റില്‍ താമസിച്ചിരുന്ന നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പിടിച്ചുമാറ്റാനെത്തിയ വിഷ്ണുവിന് കുത്തേല്‍ക്കുകയായിരുന്നു.മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.