പ്രസ് കോൺഫറൻസിൽ കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റി ഇറ്റലി താരം ലോക്കാട്ടെല്ലി. സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളോടെ മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് റൊണാൾഡോയുടെ മാതൃക പിന്തുടർന്നത്.വെള്ളക്കുപ്പി തന്റെ മുൻപിലേക്ക് വെക്കുകയും കൊക്ക കോള കുപ്പികൾ തന്റെ അടുത്ത് നിന്ന് മാറ്റി വെക്കുകയുമാണ് ലോക്കട്ടെല്ലി ചെയ്തത്.
അതേസമയം യൂറോകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് അസൂറികൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേൽ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികൾക്കായി മൂന്നാം ഗോൾ നേടി.ഈ വിജയത്തോടെ തുടർച്ചയായ 29 മത്സരങ്ങൾ ഇറ്റലി പരാജയമറിയാതെ പൂർത്തീകരിച്ചു. യൂറോയിലെ ആദ്യ മത്സരത്തിലും ഇതേ സ്കോറിന് ഇറ്റലി തുർക്കിയെ പരാജയപ്പെടുത്തിയിരുന്നു.തുടർച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.
Manuel locatelli HATES Coca-Cola😂 pic.twitter.com/7ZuUoxk3x5
— Nikita Khrouchtchev (@NikitaKhroucht2) June 16, 2021
Manuel locatelli HATES Coca-Cola😂 pic.twitter.com/7ZuUoxk3x5
— Nikita Khrouchtchev (@NikitaKhroucht2) June 16, 2021