സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റഷ്യ. അലെക്സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയം റഷ്യയുടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിട്ടില്‍ അലെക്സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി ഗോള്‍ നേടിയത്. മികച്ച പാസിങ് ഗെയിം പുറത്തെടുത്തുത്ത റഷ്യന്‍ താരങ്ങള്‍ ബോക്സിനുള്ളിലുള്ള മിറാന്ചുക്കിന് പന്ത് നല്കി. പന്ത് സ്വീകരിച്ചയുടന്‍ ഫിന്‍ലന്‍ഡ് പ്രതിരോധതാരങ്ങളെ മറികടന്ന് മിറാന്‍ചുക്ക് ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ഫിന്‍ലന്‍ഡ് ഉണര്‍ന്നുകളിച്ചെങ്കിലും സമനില പിടിയ്ക്കാന്‍ സാധിച്ചില്ല. മധ്യനിര നന്നായി കളിച്ചെങ്കിലും സ്ട്രൈക്കര്‍മാരുടെ വേഗക്കുറവ് ഫിന്‍ലന്‍ഡിന് വിനയായി.