യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. ജർമനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്.ജയത്തോടെ ഫ്രാന്‍സിന് മൂന്ന് പോയിന്റായി. ജര്‍മന്‍ പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ജര്‍മനി തകർപ്പൻ കാലിൽ ആണ് കാഴ്ച വച്ചത് .പന്ത് കൈവശം വെയ്ക്കുന്നതിലും ജര്‍മന്‍ പട വിജയിച്ചു. എന്നാല്‍ പതിയെ ഫ്രാന്‍സ് കളിയില്‍ പിടിമുറുക്കി.
ജര്‍മനി 3-4-3 എന്ന ശൈലിയിലും ഫ്രാന്‍സ് 4-3-3 ശൈലിയിലുമാണ് കളിച്ചത്.ഏഴാം മിനിട്ടില്‍ തന്നെ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങി. ആദ്യ പത്തുമിനിട്ടില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 15-ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പറന്നു.
22ാം മിനിറ്റിൽ പോഗ്ബ ബോക്സിലേക്ക് വൈഡായി നൽകിയ പാസ് ഓടിയെത്തിയ ലൂകാസ് ഹെർനാൻഡസ് ക്രോസ് ചെയ്തു. പവർ ഫുൾ ക്രോസ് വിജയകരമായി തട്ടിമാറ്റാൻ ജർമൻ പ്രതിരോധ വിശ്വസ്ഥൻ മാറ്റ് ഹമ്മൽസിന് കഴിഞ്ഞില്ല. 37-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ ഗോള്‍ ശ്രമവും പുറത്തേക്ക് പോയി. ഇതോടെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു.
51-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 53-ാം മിനിറ്റില്‍ ഗോസന്‍സിന്റെ മറ്റൊരു ക്രോസ് ഫ്രഞ്ച് ബോക്സിലേക്ക് കടന്നു . ഫാര്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുകയായിരുന്ന സെര്‍ജ് ഗ്നാബ്രിയുടെ വോളി പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.രണ്ടാം പകുതിയില്‍ അല്പംകൂടി ആക്രമിച്ച് കളിക്കുന്ന ജര്‍മനിയെയാണ് കണ്ടത്.
അക്രമത്തിന് മൂർച്ചകൂട്ടാൻ ലെറോയ് സാനെ, തിമമോ വെർണർ എന്നിവരെ ജർമൻ കോച്ച് യോ ആഹിം ലോയ്വ് ഇറക്കിയതോടെ ഫ്രാൻസിന് കൂടുതൽ പണിയായി. ഇതോടെ കളി പൂർണമായി ഫ്രാൻസിന്റെ ബോക്സിലേക്കായി. ഇതിനിടക്ക് ഫ്രാൻസ് മിന്നൽ കൗണ്ടർ നടത്തി. എംബാപ്പെയുടെ ക്രോസിൽ ബെൻസേമ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. ജർമൻ മുന്നേറ്റം അവസാനം വരെ തടഞ്ഞു നിർത്തിയതോടെ കളി ഫ്രാൻസ് ജയിച്ചു.