ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ട് ഫുട്ബോളില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന് പോരാട്ടം സമനിലയില്‍. ഇരുടീമും ഒരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചു. സമനിലയോടെ ഇന്ത്യ എഎഫ്സി ഏഷ്യാ കപ്പിന് യോഗ്യത നേടി.
രണ്ടാം പകുതിയിലാണ് ഇരു ഗോളും പിറന്നത്. 75-ാം മിനിറ്റില്‍ അഫ്ഗാന് ഗോളി ഒവെയ്സ് അസീസിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്.
എന്നാല്‍ ഇന്ത്യയുടെ ആഹ്ലാദത്തിന് ഏറെ ആയുസുണ്ടായില്ല. 82-ാം മിനിറ്റില്‍ ഹൊസൈന്‍ സമാനിയിലൂടെ അഫ്ഗാന് സമനില ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധത്തിന്റെ മികവ് ഇന്ത്യയെ തുണച്ചു.
രണ്ടാം പകുതിയില്‍ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധത്തിന്റെ മികവ് ഇന്ത്യയെ തുണച്ചു. സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോട് ഇന്ത്യ എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത നേടി. ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.