ന്യൂഡല്‍ഹി: കോവിഡ് വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന് സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന് എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്സിന് മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഗ്രാമപ്രദേശങ്ങളില്‍ വാക്സിനേഷന് മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
വാക്സിനേറ്റര്‍ വാക്സിനേഷന് കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഇത്തരത്തിലുള്ള കോവിഡ് വാക്സിന് രജിസ്ട്രേഷനെ ‘വാക്ക് ഇന്‍’ രജിസ്ട്രേഷന് എന്ന പേരിലാണ് കണക്കാകുക.
Pre-registration for vaccination through online registration and prior booking of appointment is not mandatory to avail #Covid19Vaccine: Union Health Ministry pic.twitter.com/j19LTQjszo
— All India Radio News (@airnewsalerts) June 15, 2021
ഗ്രാമമേഖലകളിലും മറ്റും കൂടുതല്‍ വാക്സിന് കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അവിടെയെത്തി വാക്സിനെടുക്കാം. കൂടാതെ 1075 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ചും കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം വാക്സിനേഷന് യജ്ഞത്തിന് വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ് ഇൗ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്മാര്ക്കും വാക്സിന് സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്സിനേഷന് വിധേയമാക്കിയിട്ടുണ്ട്. 11 ശതമാനം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു. വാക്സിന് നയം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് പിന്നാലെ ഇൗ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 108 കോടിയാളുകളെയും വാക്സിനേഷന് വിധേയമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.