രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചയാള്‍ മരിച്ചതായി സ്ഥിരീകരണം . 68 വയസുകാരനാണ് മരിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.രാജ്യത്ത് വാക്സിന് സ്വീകരിച്ച ശേഷം 31 പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരാളുടെ മരണം മാത്രമാണ് സര്‍ക്കാര്‍ സമിതി സ്ഥിരികരിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അനാഫലൈക്സ് രോഗത്തെ തുടര്‍ന്ന് അയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങള് കൂടി കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇത് അംഗീകരിച്ചില്ല. ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് സമിതി വ്യക്തമാക്കി. ജനുവരി 16നും 19നും വാക്സിന് സ്വീകരിച്ച ശേഷം രണ്ട് പേര്‍ക്ക് അനാഫലൈക്സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവര്‍ രോഗമുക്തരായതായും സമിതി കണ്ടെത്തി.