കോവിഡ് ചികിത്സാ നിരക്ക് ഏകീകരണത്തിൽ സ്വകാര്യ ആശുപത്രികളുടെ ഹര്‍ജിയില്‍ സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി.വില കൂടിയ മരുന്നുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും മുറികളുടെ നിരക്കിനെ കുറിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നില്ലെന്നും ആശുപത്രികള്‍ ഹർജിയിൽ ആരോപിച്ചു.
അതേസമയം കോടതി ഉത്തരവില്‍ മുറികള്‍ ജനറല്‍ വാര്‍ഡിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കൊറോണയ്ക്ക് വിഐപി രോഗികള്‍, സാധാരണ രോഗികള്‍ എന്നൊന്നില്ലെന്നും ചികിത്സാ നിരക്ക് ഏകീകരിച്ചതിന് ശേഷം ആശുപത്രികളൊന്നും അടച്ചു പൂട്ടിയിട്ടില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.