പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളില്‍ വ്യാപകമായ കയ്യേറ്റമാണ് നടക്കുന്നതെന്നും നടപടികള്‍ തുടങ്ങുന്നതോടെ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറിയുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
നല്ലളം ഡീസല്‍പ്ലാന്റിന് സമീപം ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ വന്ന ഒരു പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കൊപ്പം നല്ലളം സന്ദർശിച്ച് ഡീസല്‍പ്ലാന്റിന് സമീപത്ത് നിന്ന് നാല്‍പ്പതിലധികം വാഹനങ്ങള്‍ മാറ്റി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്