കടൽക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റാലിയൻ നാവികർക്കെതിരെയുളള കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കി. ഇരകൾക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു.മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും.കേസിലെ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഇറ്റാലിയൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിട്ടുണ്ടായിരുന്നത്.
2012 ഫെബ്രുവരി 15ന് വൈകുന്നേരം നാലര മണിക്കാണ് സെയ്ൻറ് ആൻറണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എൻറിക്ക ലെക്സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്.