ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍.സെൻസെക്സ് 196 പോയന്റ് നേട്ടത്തിൽ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു.ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.