പ്രസ് കോൺഫറൻസിന് ഇടയിൽ കൊക്കോ കോള കുപ്പികൾ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ.മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ ക്രിസ്റ്റ്യാനോ, മുന്നിൽ വെച്ചിരുന്ന കോള ഫ്രെയിമിൽ നിന്ന് മാറ്റി വെച്ച് വെള്ളക്കുപ്പി ഉയർത്തി കാണിക്കുകയായിരുന്നു.സംഭവം ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്.
യൂറോ 2020 ലെ പോര്‍ച്ചുഗലിന്റെ കന്നി മത്സരത്തിത്തെ തുടർന്നാണ്ക്രിസ്റ്റ്യാനോ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനൊപ്പം ടീമിന്റെ വാർത്താ സമ്മേളനത്തിന് എത്തിയത് . സംസാരം തുടങ്ങുന്നതിന് മുന്നായി തനിക്ക് മുമ്പിൽ വെച്ചിരുന്ന കോള എടുത്ത് മാറ്റിയ താരം, കുടിവെള്ളം ഉയര്‍ത്തി കാട്ടി എല്ലാവരോടും വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജങ്ക് ഫുഡുകൾക്കെതിരെ നേരത്തെയും ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു.