കോപ്പ അമേരിക്കയില്‍ ബൊളീവിയയ്ക്കെതിരേ പാരഗ്വായ്ക്ക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ പത്താം മിനുറ്റില്‍ എര്‍വിന്റെ ഗോളില്‍ ബൊളീവിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യപകുതി ബൊളീവയുടെ ലീഡില്‍ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ക്യൂല്ലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. ഇതിന് ശേഷം 10 പേരുമായി കളിച്ച ബൊളീവിയ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും വഴങ്ങിയത്.
മത്സരം തുടങ്ങി 40-ാം സെക്കന്‍ഡില്‍ തന്നെ ബൊളീവിയന്‍ പ്രതിരോധത്തെ പാരഗ്വായ് പരീക്ഷിച്ചു. ആദ്യ മിനിട്ടില്‍ തന്നെ ഒരു കോര്‍ണറും പാരഗ്വായ് നേടിയെടുത്തു. പ്രധാന താരങ്ങളില്ലാതെയാണ് ബൊളീവിയ കളിക്കാനിറങ്ങിയത്. തൊട്ടുപിന്നാലെ അഞ്ചാം മിനിട്ടില്‍ ബൊളീവിയ ആദ്യ മുന്നേറ്റം നടത്തി. അതില്‍ തന്നെ ഒരു പെനാല്‍ട്ടി നേടിയെടുക്കാന്‍ ടീമിന് സാധിച്ചു.