കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള ‘നിയോസി’ന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം.
ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്സുകളിലും ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്സ്, സോളാര്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്റ എയര്‍കണ്ടീഷനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്നീ സാങ്കേതിക കോഴ്സുകളിലും കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്സിലുമാണ് പ്രവേശനം.
ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. പത്താംതരവും പ്ലസ് ടൂവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക.