ഖത്തറില്‍ ഇന്ന് 157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 217,143 ആയി. രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 579 ആയി. രാജ്യത്ത് നിലവില്‍ 2165 പേരാണ് ഇനി ചികിത്സയിലുള്ളത്.