ഗ്ലാസ്ഗൗ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്കോട്ട്ലന്‍ഡിനെ തകര്‍ത്തത്. ഇരട്ട ഗോളുമായി തിളങ്ങിയ പാട്രിക് ഷിക്കാണ് ചെക്കിന്റെ വിജയശില്പി.
ഇരു ടീമുകളും മികച്ച കളി പുറത്തെടുത്ത മത്സരത്തില്‍ 42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോള്‍. വ്ളാഡിമിര്‍ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു.
മത്സരത്തിന്റെ 52-ാം മിനിറ്റില്‍ ഷിക്ക് നേടിയ ഗോള്‍ യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്ന് ഷിക്കിന്റെ എട്ടാം ഗോളായിരുന്നു ഇത്.