ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാർഗ്ഗം നഷ്ടമായ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ സമുദ്രമേഖലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന 1200 രൂപ അനുവദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈപ്പിൻ നിയോജക മണ്ഡലം എം.എൽ.എ കെ . എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
ജില്ലയിൽ തീരദേശ മേഖലയിലെ 9992 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 6075 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും . വൈപ്പിൻ മേഖലയിലെ 5177 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും, 3630 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾപ്പെടെ ആകെ 8807 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ ആനുകൂ ല്യം ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു .