ഉപഭോക്ത സംസ്കാരം ഓൺലൈൻ വാങ്ങലുകൾക്കും വില്പനകൾക്കും വഴങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വമ്പൻ കുത്തകകൾ ഓൺലൈൻ വഴി ഉത്പന്നങ്ങൾ നേരിട്ട് വില്പന നടത്തി കേരള വിപണി കീഴടക്കുന്നത് നമ്മുടെ നാട്ടിലെ കർഷകർക്കും, വ്യാപാരികൾക്കും, ചെറുകിട ഉത്പാദകർക്കും ,വിതരണക്കാർക്കും പ്രതിസന്ധി നൽകുകയാണ്.മാത്രമല്ല, ഈ കോവിഡ് സാഹചര്യത്തിൽ, ഉപയോക്താക്കൾ ഓൺലൈൻ വാങ്ങലുകളും ഹോം ഡെലിവെറിയും കൂടുതൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ കർഷകർക്കും, വ്യാപാരികൾക്കും ,ചെറുകിട ഉത്പാദകർക്കും , വിതരണക്കാർക്കും അവരുടെ ഇന്നത്തെ സാമ്പത്തികവും സാങ്കേതികവും ആയ അവസ്ഥ വച്ച് കൂടുതൽ മുതൽ മുടക്കി ഓൺലൈൻ സൗകര്യം ഉപയോക്താക്കൾക്ക് നൽകുക അപ്രായോഗ്യമാണ്.
ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്കിൻസ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് കഴിഞ്ഞ മൂന്നു വർഷമായി വളരെയേറെ മാർക്കറ്റ് റിസേർച്ചും പ്രാവർത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളിച്ചു നിർമ്മിച്ചിരിക്കുന്ന ബൂക്കിറ്റ് എന്ന മൊബൈൽ അപ്ലിക്കേഷൻ എല്ലാ തരത്തിലും ഉള്ള കർഷകർക്കും സൗജന്യമായി അവരുടെ ബിസിനസ് ഓൺലൈൻ ആക്കുവാനും തങ്ങളുടെ ഉപയോക്താക്കൾക്ക് വമ്പൻ കുത്തകകൾ നൽകുന്നതിലും മെച്ചപ്പെട്ട രീതിയിൽ വളരെ കുറഞ്ഞ ചിലവിൽ ഓൺലൈൻ സേവനവും ഹോം ഡെലിവറി സൗകര്യവും നൽകുന്നതിന് ലഭ്യമാണ്.
ഡോക്ടേഴ്സ്, ക്ലിനിക്സ്, ഹോം സർവിസുകൾ, ബ്യൂട്ടി സലൂൺസ്, സർവീസ് സെന്റർ തുടങ്ങിയ എല്ലാവിധ സേവനങ്ങൾ / സർവീസുകൾ നൽകുന്ന വ്യാപാര സ്ഥാപനങ്ങൾക്കും അവരുടെ ഉപയോക്താക്കൾക്ക് നേരിട്ട് സ്വന്തമായി ഓൺലൈൻ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് സൗകര്യം നൽകുവാനും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനുംബൂക്കിറ്റ് മൊബൈൽ ആപ് വളരെ ഉപയോഗപ്രദമാണ്. എല്ലാവിധത്തിലും ഉള്ള വ്യാപാര സ്ഥാപനങ്ങൾക്കും വളരെ ഉപയോഗപ്രദമാകുന്ന ബൂക്കിറ്റ്എന്ന ആപ്പ് കോട്ടയം ജില്ലയിലെ സ്ഥാപനങ്ങൾക്കു നൽകിക്കൊണ്ട് സഹകരണ-റജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ബൂക്കിറ്റ്ആപ്പ് ലോഗോ പ്രകാശനവും ആപ്പ് ഉദ്ഘാടനവും നിർവഹിച്ചു.
“വൻകിട കുത്തക വ്യാപാരികൾ ഓൺലൈൻ വഴി പ്രാദേശിക വ്യാപാരസ്ഥാനങ്ങൾക്കു നേരെ നടത്തുന്ന അനാരോഗ്യകരമായ വിപണന മത്സരത്തിൽ ബൂക്കിറ്റ് പോലുള്ള ആപ്പ് പ്രാദേശിക വ്യാപാരസ്ഥാപനങ്ങൾക്ക് തികച്ചും ഉണർവ് പകരുന്നത് ആണ്. മാത്രമല്ല, പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും” എന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഇന്ന് നിലവിലുള്ള ഓൺലൈൻ അപ്പുകളിൽ നിന്നും വ്യത്യസ്തമായി, ബൂക്കിറ്റ് ആപ്പ് ഓരോ കടകൾക്കും സ്വന്തമായ ഓൺലൈൻ സ്റ്റോർ സംവിധാനം ആണ് നൽകുന്നത്. കേരളത്തിൽ മറ്റു ജില്ലകളിൽ ബൂക്കിറ്റ് ആപ്പ് പരിചയപ്പെടുത്തുവാനും വിതരണത്തിനും ആയി ഫ്രാഞ്ചൈസി നൽകിക്കൊണ്ടിരിക്കുന്നു. നിലവിൽ കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇരിഞ്ഞാലക്കുട പ്രദേശങ്ങളിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ ആപ്പിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു.