കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ച് ബഹ്റൈന്‍.ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 24 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസിറ്റിങ് വിസയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.