ഒമാനിൽ കോവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം.ഇന്ത്യയിലേതിന് പുറമെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളും ഒമാനിൽ വ്യാപിക്കുന്നുണ്ട്.യഥാർഥ വൈറസിനേക്കാൾ 60 ശതമാനം വേഗത്തിൽ ജനിതകമാറ്റം വന്ന വൈറസുകൾ വ്യാപിക്കും.കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുക വഴി കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സാധിക്കുമെന്നും ലബോറട്ടറി സ്പെഷലിസ്റ്റ് ആയ ഡോ.മുഹമ്മദ് ബിൻ സഈദ് അൽ തൗബി പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ 153 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 374 പേർ ഉൾപ്പെടെ, ഇപ്പോൾ 1180 കോവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.