പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ സ്റ്റെഫാനോസ് സിസിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്ബ്യനായത്. നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒന്നിലേറെ തവണ നേടുന്ന ഏകതാരമെന്ന റിക്കാര്‍ഡും ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി.
സ്കോര്‍: 6-7 (6-8), 2-6, 6-3, 6-2, 6-4.
അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിസിപാസിനെ പാസ് ചെയ്യാന്‍ ജോക്കോവിച്ചിനായത്. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ ഗംഭീര തിരിച്ചുവരവ്.
ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും 19 ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്.