പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തിനു പിന്നാലെ വനിതാ ഡബിള്‍സിലും ചാമ്പ്യനായി ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബൊറ ക്രെജിക്കോവ. അപൂര്‍വ നേട്ടമാണ് റോളണ്ട് ഗാരോസില്‍ ഇരുപത്തഞ്ചുകാരിയായ ചെക് താരം സ്വന്തമാക്കിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് സഖ്യത്തിന്റെ വിജയം. സ്കോര്‍: 6-4, 6-2.
ഡബിള്‍സ് ഫൈനലില്‍ നാട്ടുകാരിയായ കതറിന സിനിയകോവയായിരുന്നു ക്രെജിക്കോവയുടെ പങ്കാളി.
പോളണ്ടിന്റെ ഇഗാ സ്വിയാതക്കും അമേരിക്കയുടെ ബെഥാനി മാറ്റെക്-സാന്ഡ്സുമായിരുന്നു ചെക്ക് സഖ്യത്തിന്റെ എതിരാളികള്‍.