തൃശ്ശൂര്‍: തൃശൂരില്‍ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടിയിലാണ് സംഭവം. മടത്തിപറമ്പില്‍ രാമകൃഷ്ണന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. 68 വയസായിരുന്നു.
മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ സരോജനിയും ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവ് രാമകൃഷ്ണന് മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ മരണ വിവരം പുറം ലോകമറിഞ്ഞിരുന്നില്ല. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.