ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് .രാജ്യത്ത്പുതുതായി 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 216698 ആയി. കോവിഡ് ബാധിച്ച് രണ്ട് പേര്‍ക്കാണ് ജീവന് നഷ്ടമായത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണം 576 ആയി.