രാജ്യത്ത് ഇന്ന് ഇന്ധന വില വർധിപ്പിച്ചില്ല.കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു.പെട്രോളിന് ഡൽഹിയിൽ ലിറ്ററിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ്. മുംബൈയിൽ 102.30 രൂപയാണ് പെട്രോൾ വില. ഡീസലിന് 94.39 രൂപയും.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില നൂറുകടന്നിരുന്നു. ശനിയാഴ്ച പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ 24പൈസയും കൂട്ടിയിരുന്നു. അസംസ്കൃത എണ്ണവില ഉയർന്നതാണ് പെട്രോൾ -ഡീസൽ വില വർധിപ്പിക്കാൻ കാരണം.