ഗുജറാത്തിൽ 19കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.ഭാഗ്നഗർ ജില്ലയിലാണ് സംഭവം.പെൺകുട്ടിക്ക് സുഖമില്ലാതായതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് പെൺകുട്ടിയോട് വിവരം ചോദിക്കുകയും പിതാവ് നിരന്തരം തന്നെ ബലാത്സംഗം ചെയ്തിരുന്നതായി പെൺകുട്ടി പറയുകയുമായിരുന്നു . മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമമെന്നും പെൺകുട്ടി പറഞ്ഞു.സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചിരുന്നത് മാതാവിന്റെ അറിവോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു.